മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിന് കര്‍ണാടക പോലീസിന്റെ സഹകരണം തേടും

0

ഇതര സംസ്ഥാനങ്ങളില്‍നിന്നു മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി വഴി കേരളത്തിലേക്കു നടത്തുന്ന മയക്കുമരുന്നുംം കള്ളക്കടത്തും തടയുന്നതിനു നടപടികള്‍ ഊര്‍ജിതമാക്കുമെന്നു ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ ആര്‍. ആനന്ദ് എസ് പി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കര്‍ണാടകയിലെ ചാമരാജ്നഗര്‍, മൈസൂരു, വീരാജ്പേട്ട പോലീസിന്റെ സഹകരണം തേടും.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃതൃങ്ങള്‍ കുറയ്ക്കുന്നതിലും ജനമൈത്രി പോലീസിന്റെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും ശക്തമായ ഇടപെടല്‍ ഉണ്ടാകും.എംപി ഓഫീസില്‍ ഉണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം നിലത്തുവീണു തകര്‍ന്നതുമായി ബന്ധപ്പെട്ടും അന്വേഷണം നടന്നുവരികയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ജില്ലയിലെ എക്സൈസ്, റവന്യൂ, വനം വകുപ്പുകളുടെ പിന്തുണ ഉറപ്പുവരുത്തും. അതിര്‍ത്തി ചെക്പോസ്റ്റുകളിലൂടെ നടത്തുന്ന മയക്കുമരുന്നു കള്ളക്കടത്ത് പോലീസിന്റെ സജീവ ശ്രദ്ധയിലുണ്ട്. കള്ളക്കടത്ത് തടയുന്നതിനു പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃതൃങ്ങള്‍ കുറയ്ക്കുന്നതിലും ജനമൈത്രി പോലീസിന്റെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും ശക്തമായ ഇടപെടല്‍ ഉണ്ടാകും. മാവോവാദികളെ സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സറണ്ടര്‍ പോളിസിയുമായി മുന്നോട്ടുപോകും.രാഹുല്‍ഗാന്ധി എംപിയുടെ കാര്യാലയത്തില്‍ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ്. എംപി ഓഫീസില്‍ ഉണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം നിലത്തുവീണു തകര്‍ന്നതുമായി ബന്ധപ്പെട്ടും അന്വേഷണം നടന്നുവരികയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!