ടൂറിസ്റ്റുകള്‍ക്കായി ഇനി റസിഡന്‍ഷ്യല്‍ ഹോം സ്‌റ്റേകള്‍: നികുതി ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

0

കൊവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന വിനോദ സഞ്ചാര മേഖലയ്ക്ക് ആശ്വാസ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. വ്യക്തികള്‍ താമസിക്കുന്ന വീട്ടില്‍ തന്നെ വിനോദ സഞ്ചാരികള്‍ക്ക് താമസ സൗകര്യം നല്‍കുന്ന കെട്ടിടങ്ങളെ സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ ഹോം സ്‌റ്റേ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇനി മുതല്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഹോം സ്‌റ്റേകള്‍ക്ക് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുളള നിരക്കില്‍ വെള്ളം, വൈദ്യുതി എന്നീ സേവനങ്ങള്‍ ലഭിക്കും. റസിഡന്‍ഷ്യല്‍ ഹോം സ്‌റ്റേകളുടെ വസ്തു നികുതി നിരക്കുകളിലും സര്‍ക്കാര്‍ മാറ്റം വരുത്തി. നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ഹോം സ്‌റ്റേകള്‍ക്ക് ഇനി മുതല്‍ ഏകീകൃത നിരക്കായിരിക്കും.മുന്‍പ് നഗരസഭകളില്‍ വസ്തു നികുതി നിരക്ക് ചതുരശ്ര മീറ്ററിന് 40 രൂപയും കോര്‍പ്പറേഷനുകളില്‍ ഇത് 60 രൂപയും ആയിരുന്നു. ഗ്രാമപഞ്ചായത്തുകളില്‍ കുറഞ്ഞത് 30 രൂപയും പരമാവധി 40 രൂപയുമായിരുന്നു. ഇനിമുതല്‍ നഗരസഭകളിലും കോര്‍പ്പറേഷനുകളിലും നിരക്ക് 15 രൂപയും പരമാവധി 35 രൂപയുമായിരിക്കും. പഞ്ചായത്തുകളില്‍ ഇത് 10 രൂപയും പരമാവധി 25 രൂപയും ആയിരിക്കും.എന്നാല്‍, നിലവിലുളള സ്വകാര്യ ഹോസ്റ്റല്‍/ ഹോം സ്‌റ്റേ എന്നിവയ്ക്ക് ഈ പുതിയ നിയമം ബാധകമല്ല.

Leave A Reply

Your email address will not be published.

error: Content is protected !!