റോഡില്‍ രക്തക്കറ; പേലീസിന്റെ സംയോചിതമായ ഇടപെടല്‍; അറവ് മാലിന്യം തള്ളിയവര്‍ക്കെതിരെ കേസ്
പോലീസിന്റെ രാത്രികാല പരിശോധനക്കിടെ റോഡില്‍ രക്തക്കറ കണ്ട് നടത്തിയ അന്വേഷണത്തില്‍ പുഴയില്‍ അറവ് മാലിന്യം തള്ളിയതിന് കേസെടുത്തു. ബുധനാഴ്ച പുലര്‍ച്ചെയാണ് എഎസ്ഐ മെര്‍വിന്റ് ഡിക്രൂസിന്റെ നേതൃത്വത്തില്‍ പെട്രോളിങ്ങ് നടത്തുകയായിരുന്ന പോലീസ് റോഡില്‍ രക്തക്കറ കണ്ടത്. ഇത് പിന്തുടര്‍ന്ന പോലീസ് പാണ്ടിക്കടവ് പാലത്തില്‍ എത്തിചേരുകയായിരുന്നു. പാലത്തിന്റെ കൈവരിയില്‍ രക്തക്കറ കണ്ടെത്തുകയും ചെയ്തു.മാനന്തവാടി എസ്എച്ച്ഒ എംഎം അബ്ദുള്‍ കരീമിന്റെ നിര്‍ദ്ദേശ പ്രകാരം വാഹനം കസ്റ്റഡിയിലെടുക്കുകയും മാനന്തവാടി സ്വദേശി മാവുള്ള പറമ്പത്ത് എംവി ഷമീര്‍(45) നെതിരെ കേസെടുക്കുകയും ചെയ്തു.
ഇതിന് സമീപത്തുണ്ടായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ കഴുകി വൃത്തിയാക്കുന്നവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പുഴയില്‍ അറവ് മാലിന്യ അവശിഷ്ട്ങ്ങള്‍ തള്ളിയതായി ബോധ്യപ്പെട്ടത്. മാനന്തവാടി എസ്എച്ച്ഒ എംഎം അബ്ദുള്‍ കരീമിന്റെ നിര്‍ദ്ദേശ പ്രകാരം വാഹനം കസ്റ്റഡിയിലെടുക്കുകയും മാനന്തവാടി സ്വദേശി മാവുള്ള പറമ്പത്ത് എംവി ഷമീര്‍(45) നെതിരെ കേസെടുക്കുകയും ചെയ്തു.