അടിമുടി മാറ്റത്തിനൊരുങ്ങി പോലീസ് സേന; ബെഹ്റ ഉപദേഷ്ടാവാകാം

0

പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണത്തില്‍ പോലീസ് സേന കാത്തിരിക്കുന്നത് അടിമുടി മാറ്റം. ആഭ്യന്തര മന്ത്രിയായുള്ള രണ്ടാം ഊഴത്തില്‍ പിണറായി വിജയന്റെ ആദ്യ ദൗത്യം ലോക്നാഥ് ബെഹ്റക്ക് ഒരു പകരക്കാരനെ കണ്ടെത്തുക എന്നതാണ്. ലോക്നാഥ് ബെഹ്റ അടുത്തമാസം വിരമിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ പോലീസ് മേധാവിയെ കണ്ടെത്തുന്നത്. പോലീസ് ഉപദേഷ്ടാവ് വേണമോ എന്നതിലും ആലോചന തുടരുകയാണ്.

ഒരു മാസത്തിനുള്ളില്‍ ബെഹ്റ സ്ഥാനം ഒഴിയുന്നതിനാല്‍ പുതിയ പോലീസ് മേധാവിയെ കണ്ടെത്തിക്കൊണ്ട് വേണം രണ്ടാം വരവില്‍ പിണറായിക്ക് തുടക്കം കുറിക്കാന്‍. പോലീസ് തലപ്പത്തെത്താനുള്ള വാശിയേറിയ പോരാട്ടത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ആയ സുദേഷ് കുമാറും പിണറായിയുടെ വിശ്വസ്ഥനായ ടോമിന്‍ തച്ചങ്കരിയും. ആരെ ഒപ്പം നിര്‍ത്തുമെന്നുള്ളത് ആകാംഷാഭരിതമാണ്. മേധാവിയായി ആരു വന്നാലും പോലീസ് സേന വന്‍ അഴിച്ചു പണി നേരിടാന്‍ സാധ്യതയുണ്ട്. രണ്ടു മാസത്തിനുള്ളില്‍ തന്നെ പോലീസില്‍ അടിമുടി മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വിരമിച്ചതിന് ശേഷം കേന്ദ്ര ഡപ്യൂട്ടേഷന്‍ ലഭിച്ചില്ലെങ്കില്‍ ബെഹ്റ പോലീസ് ഉപദേഷ്ടാവാകാനും സാധ്യതയുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!