രാജ്യത്ത് 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളില്‍ കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് എയിംസ് മേധാവി

0

 

ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് പല റിപ്പോര്‍ട്ടുകളും നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇതുതന്നെ അടിവരയിട്ട് ആവര്‍ത്തിക്കുകയാണ് ദില്ലി എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേരിയ. കൊവിഡ് 19 മഹാമാരിയുടെ ആദ്യഘട്ടം മുതല്‍ തന്നെ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം കൃത്യമായി പങ്കുവയ്ക്കുന്നയാള്‍ കൂടിയാണ് ഡോ.രണ്‍ദീപ് ഗുലേരിയ. രാജ്യത്ത് ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നാണ് ഡോ. രണ്‍ദീപ് ഗുലേരിയ അഭിപ്രായപ്പെടുന്നത്. ഇതിനുള്ളില്‍ വാക്സിനേഷന്‍ എത്ര ഫലവത്തായി നടത്താന്‍ സാധിക്കുമെന്നതാണ് വെല്ലുവിളിയെന്നും അദ്ദേഹം പറയുന്നു.മഹാരാഷ്ട്രയില്‍ നിലവില്‍ 1.4 ലക്ഷം രോഗികളാണുള്ളത്. മൂന്നാം തരംഗത്തില്‍ അത് എട്ട് ലക്ഷം എന്ന കണക്കിലെല്ലാം എത്തിയേക്കാം. ആദ്യതരംഗത്തില്‍ വൈറസ് അത്ര വേഗം മറ്റുള്ളവരിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍ രണ്ടാം തരംഗമായപ്പോഴേക്ക് നമ്മള്‍ കണ്ടതാണ്. പെട്ടെന്ന് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് തന്നെയാണ് രാജ്യത്തിന് ഭീഷണി. ആരോഗ്യമേഖല തകരാന്‍ അത് വഴിയൊരുക്കും….’- അദ്ദേഹം പറയുന്നു.വൈറസിലെ ജനിതകവ്യതിയാനങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേകസംവിധാനങ്ങള്‍ രാജ്യത്ത് ഒരുങ്ങേണ്ടതുണ്ടെന്നും ജാഗ്രതയോടെ മുന്നോട്ട് നീങ്ങിയാല്‍ മൂന്നാം തരംഗത്തെ ലഘൂകരിക്കാന്‍ ശ്രമിക്കാമെന്നും ഡോ. ഗുലേരിയ ഓര്‍മ്മിപ്പിക്കുന്നു. ഇതിനിടെ വാക്സിനേഷനില്‍ ഒരു ഡോസിന് ശേഷം രണ്ടാം ഡോസിലേക്ക് എടുക്കുന്ന ദൂരം ചര്‍ച്ചയായപ്പോള്‍ അക്കാര്യം ആവശ്യമെങ്കില്‍ പുനപരിശോധിക്കാവുന്നതേ ഉള്ളൂ എന്ന അഭിപ്രായവും അദ്ദേഹം പങ്കുവച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!