ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ജനിതക വൈകല്യങ്ങള്‍ അല്ലെങ്കില്‍ പ്രായം വര്‍ദ്ധിക്കുന്നത് തുടങ്ങിയ കാരണങ്ങള്‍ പൊതുവെ ഹൃദയാഘാതത്തിന് കാരണമാകുന്നു. എന്നാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ചില ലക്ഷണങ്ങള്‍ നാം ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. വായ്ക്കുള്ളില്‍ കാണുന്ന ചില ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പായിരിക്കാമെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വായ്ക്കുള്ളില്‍ കാണുന്ന ചില ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പായിരിക്കാമെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഫോര്‍സിത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെയും ശാസ്ത്രജ്ഞര്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, മോണപഴുപ്പ് ബാധിച്ച ആളുകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. മോണയിലെ വീക്കവും ധമനികളിലെ വീക്കവും തമ്മില്‍ ശക്തമായ ബന്ധമുള്ളതായാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഇത് ഹൃദയാഘാതം അല്ലെങ്കില്‍ മറ്റ് ഹൃദ്രോഗങ്ങള്‍ക്ക് ഇടയാക്കും. ഈ പഠനത്തിന്റെ തുടക്കത്തില്‍, 304 സന്നദ്ധപ്രവര്‍ത്തകരുടെ ധമനികളുടെയും മോണകളുടെയും ടോമോഗ്രഫി സ്‌കാന്‍ ചെയ്തിരുന്നു. നാല് വര്‍ഷത്തിന് ശേഷം, ഈ ആളുകളെ വീണ്ടും സ്‌കാന്‍ ചെയ്തു. അതില്‍ 13 പേര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.
മോണപഴുപ്പ് ഉള്ള ആളുകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഗവേഷകര്‍ പറയുന്നതനുസരിച്ച്, മോണപഴുപ്പ് രോഗത്തിന് മുമ്പ് അസ്ഥി പ്രശ്‌നങ്ങള്‍ ഉള്ള ആളുകള്‍ക്ക് ഹൃദ്രോഗസാധ്യത ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. മോണയില്‍ നീരുവന്ന ആളുകള്‍ക്ക് മാത്രമാണ് ഇത്തരമൊരു പ്രശ്നമുണ്ടെന്ന് കണ്ടെത്തിയത്. ഒരു വ്യക്തി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നവരാണെങ്കില്‍ അത്തരം ആളുകള്‍ മോണപഴുപ്പ് രോഗത്തെ അവഗണിക്കരുത് എന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.