പിടിവിട്ട പോക്ക്…. ഇന്ധന വില ഇന്നും കൂട്ടി; കണ്ണുതള്ളി ജനം

0

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 110.59 രൂപയും ഡീസല്‍ ലിറ്ററിന് 104. 30 രൂപയുമായി. കോഴിക്കോട് പെട്രോള്‍ 108.82 രൂപയും ഡീസല്‍ 102.66 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 108.55 രൂപയും ഡീസലിന് 102.40 രൂപയുമാണ്.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മാത്രം രാജ്യത്ത് ഡീസലിന് 8 രൂപ 12 പൈസയും പെട്രോളിന് 6 രൂപ 42 പൈസയും വര്‍ധിച്ചിട്ടുണ്ട് . റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇനിയുള്ള ദിവസങ്ങളിലും മാറ്റമില്ലാതെ ഇന്ധന വില വര്‍ധിക്കും. ഇന്ധന വിലയിലെ കുതിച്ച് ചാട്ടം സാധാരണക്കാരന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

ഇന്ധനവില ഉയര്‍ന്ന വരുന്ന സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നതും ജനങ്ങള്‍ക്ക് പ്രതിസന്ധിയാകുന്നുണ്. ഇതിനിടയില്‍ ഇന്ധന വില വര്‍ധിക്കുന്നതിന് പ്രതിസന്ധി ഒഴിവാക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ ഉണ്ടായ വര്‍ധനവാണ് രാജ്യത്ത് ഇന്ധന വിലയില്‍ പ്രതിഫലിക്കുന്നത്. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങള്‍ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ ഇന്ധന വിലയിലുള്ള മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. മൂല്യവര്‍ദ്ധിത നികുതി അല്ലെങ്കില്‍ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളില്‍ ഇന്ധന നിരക്ക് വ്യത്യസ്തമാകും.

 

 

Leave A Reply

Your email address will not be published.

error: Content is protected !!