രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു
ഭരണഘടനക്കുള്ളില്‍ നിന്നും കേരളം ബദല്‍ സൃഷ്ടിക്കുമ്പോള്‍ ഭരണഘടനാവിരുദ്ധമായി അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ സമൂഹം തിരിച്ചറിയണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്.മാനവാടിയില്‍ സി.പി.എം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതു യോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ എന്‍ പ്രഭാകരന്‍ അധ്യക്ഷനായിരുന്നു.
കേരള മാതൃകയെ ശക്തിപ്പെടുത്തുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
എരുമത്തെരുവ് സിഐടിയു ഓഫീസില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റി നൂറ് കണക്കിനാണുകള്‍ പങ്കെടുത്ത പ്രകടനത്തിന് ശേഷമാണ് സിപിഐ എം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടന്നത്.
ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സംസ്ഥാന കമ്മറ്റി അംഗം ഒ ആര്‍ കേളു എംഎല്‍എ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം
കെ റഫീഖ്,പനമരം ഏരിയാ സെക്രട്ടറി എ ജോണി,ജില്ലാ കമ്മറ്റി അംഗം പി ടി ബിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി,ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി സഹദേവന്‍,മാനന്തവാടി ഏരിയാ സെക്രട്ടറി എം രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.