വിലയുണ്ടെങ്കിലും ഗുണം ലഭിക്കാതെ നേന്ത്രവാഴ കര്‍ഷകര്‍

0

 

വിലയുണ്ടെങ്കിലും ഗുണം ലഭിക്കാതെ ജില്ലയിലെ നേന്ത്രവാഴ കര്‍ഷകര്‍. കിലോക്ക് ഇപ്പോള്‍ 47 രൂപ വിലയുണ്ടങ്കിലും കൃഷിനാശവും ഉല്‍പാദന കുറവുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. കൂടാതെ കഴിഞ്ഞ വര്‍ഷങ്ങളിലെ വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ വാഴകൃഷിയില്‍ നിന്നും വിട്ടുനിന്നതും വിലയുയര്‍ന്നതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കാത്തിന് കാരണമാകുന്നു.30കോടി രൂപയുടെ നാശനഷ്ടമാണ് നേന്ത്രവാഴ കൃഷിയില്‍ ഇത്തവണ വേനല്‍മഴയിലും കാറ്റിലും ജില്ലയിലുണ്ടായതെന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക നിഗമനം.

രണ്ട് വര്‍ഷത്തിന് ശേഷം നേന്ത്രവാഴയ്ക്ക് വില ഉയര്‍ന്നപ്പോള്‍ അതിന്റെ ഗുണം ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കന്നില്ലന്നതാണ് വാസ്തവം. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് ഈ സമയം 18 രൂപയായാരുന്നു നേന്ത്രക്കായ കിലോയ്ക്ക് വില. ഇപ്പോള്‍ അത് 47 രൂപയായാണ് ഉയര്‍ന്നിരി്ക്കുന്നത്. എന്നാല്‍ ഇതിന്റെ ഗുണമൊന്നും ജില്ലയിലെ കര്‍ഷകര്‍ക്ക് ഇത്തവണ ലഭിക്കുന്നില്ല. ഉല്‍പാദനം കുറഞ്ഞതും വേനല്‍മഴയിലും കാറ്റിലുമുണ്ടായ കൃഷിനാശവുമണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. 30കോടി രൂപയുടെ നാശനഷ്ടമാണ് നേന്ത്രവാഴ കൃഷിയില്‍ ഇത്തവണ വേനല്‍മഴയിലും കാറ്റിലും ജില്ലയിലുണ്ടായതെന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക നിഗമനം. കൂടാതെ കഴിഞ്ഞവര്‍ഷങ്ങളിലെ വിലയിടിവിനെ തുടര്‍ന്ന് നഷ്ടത്തിലായ കര്‍ഷകര്‍ ഇത്തവണ കൃഷിയില്‍ നിന്നും വിട്ടുനിന്നതും തിരിച്ചടിയായി. ദിനംപ്രതി ഒരു ടണ്‍ നേന്ത്രക്കായ കയറ്റിപോയിരുന്ന സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ഒരു ക്വിന്റല്‍വരെ ലഭിക്കുന്നില്ലന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കര്‍ണാടകയില്‍ നിന്നുള്ള വരവും കുറഞ്ഞിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!