പ്രളയം മുതല്‍ മുണ്ടക്കൈ വരെ; രക്ഷാപ്രവര്‍ത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം

0

വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുമ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം. ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്ക് 13.65 കോടിയാണ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

2006 മുതല്‍ ഈവര്‍ഷം സെപ്റ്റംബര്‍ 30 വരെ വിവിധഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് പ്രതിരോധസേനയ്ക്ക് 132.61 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുണ്ട്. ഈ തുക മുഴുവനും നല്‍കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് പ്രതിരോധ മന്ത്രാലയം കത്ത് നല്‍കിയിട്ടുള്ളത്. വയനാടുമായി ബന്ധപ്പെട്ട് ജൂലായ് 30, 31, ഓഗസ്റ്റ് 8, 14 ദിവസങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ കണക്കുകളാണ് സേന നല്‍കിയിട്ടുള്ളത്. ഉരുള്‍പൊട്ടല്‍ നടന്ന ജൂലായ് 30-ന് 8.91 കോടിയും 31-ന് 4.2 കോടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!