100 കോടി വാക്‌സീന്‍ ഓരോ ഇന്ത്യക്കാരന്റെയും നേട്ടം; നമ്മുടെ രാജ്യം കടമ നിര്‍വഹിച്ചു: പ്രധാന മന്ത്രി

0

ഡല്‍ഹി: കോവിഡ് വൈറസിനെതിരെയുള്ള വാക്‌സിനേഷന്‍ 100 കോടിയെന്ന ചരിത്ര മുഹൂര്‍ത്തം കഠിനവും അസാധാരണവുമായ നേട്ടമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി വാക്‌സിനേഷന്‍ നേട്ടത്തെക്കുറിച്ചു സംസാരിച്ചത്. ഓരോ ഇന്ത്യക്കാരന്റെയും നേട്ടമാണിത്. ഇക്കാര്യത്തില്‍ ചൈനയ്ക്കു പിന്നാലെയാണ് ഇന്ത്യയും 100 കോടി വാക്‌സിനേഷന്‍ എന്ന റെക്കോര്‍ഡ് നേടിയത്. ഇപ്പോഴും വാക്‌സീന്‍ വിമുഖതയാണ് പല രാജ്യങ്ങളും നേരിടുന്ന പ്രതിസന്ധി. എന്നാല്‍, നമ്മള്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് കോവിഡ് പ്രതിരോധം മികച്ചതാക്കിയത്. ഈ കൂട്ടായ്മയുടെ വിജയമാണ്. അദ്ദേഹം പറഞ്ഞു.

പലപ്പോഴും കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിയപ്പോള്‍ എല്ലാവരുംപലരും ചോദിച്ചു, ഇതെങ്ങനെ നടപ്പാക്കുമെന്ന്. പക്ഷേഎന്നാല്‍ നമ്മുടേത് ജനാധിപത്യ രാജ്യമാണ്. ഈ നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയാണെന്നു ജനം തിരിച്ചറിഞ്ഞു, അനുസരിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു. പലരീതിയില്‍ പലതരം സമ്മര്‍ദങ്ങളുണ്ടായിട്ടും, കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ പദ്ധതികളെപ്പോലെ വാക്‌സിനേഷനിലും വിഐപി സംസ്‌കാരം നടപ്പാക്കിയില്ല.

പുതിയ ഇന്ത്യയുടെ പ്രതിഫലനമാണ് ഈ നേട്ടം. മഹത്തായ നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മഹാമാരി വന്നപ്പോള്‍ ഇന്ത്യയില്‍ ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങിയിരുന്നു. ആഗോള മഹാമാരിക്കെതിരെ പൊരുതാന്‍ ഇന്ത്യയ്ക്കാകുമോ എന്നായിരുന്നു ചോദ്യം. ഇത്രയും കൂടുതല്‍ വാക്സിന്‍ വാങ്ങാന്‍ ഇന്ത്യയ്ക്ക് എവിടെ നിന്ന് പണം കിട്ടും? എന്ന് ഇന്ത്യക്ക് വാക്സിന്‍ കിട്ടും? ഇന്ത്യയിലെ ജനങ്ങള്‍ക്ക് വാക്സിന്‍ കിട്ടുമോ? തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. ഇന്ന് നൂറു കോടി വാക്സിനേഷന്‍ അതിനുള്ള എല്ലാറ്റിനും ഉത്തരമാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!