സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള അപേക്ഷ ഫീസ് ഒഴിവാക്കാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനം.ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റ് ഗവണ്‍മെന്റ് ഓഫീസുകളിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. കൂടാതെ അപേക്ഷ ഫീസ് പരിമിതമാക്കാനും ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.അറ്റസ്റ്റേഷന്‍ ഒഴിവാക്കും.ഗസറ്റഡ് ഓഫീസര്‍മാരും നോട്ടര്‍ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തേണ്ട ആവശ്യം ഇനി ഉണ്ടാകില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.എന്നാല്‍ ബിസിനസ്,വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷ ഫീസ് തുടരും. കൂടാതെ കേരളത്തില്‍ ജനിച്ചത്തിന്റേയോ അഞ്ച് വര്ഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചത്തിന്റെയോ രേഖയോ സത്യ പ്രസ്താവനയോ ഉണ്ടെങ്കില്‍ അവര്‍ക്ക് നേറ്റീവ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനും നിര്‍ദേശം. വിദ്യാഭ്യാസ രേഖയില്‍ മതം ഉണ്ടെങ്കില്‍ മൈനോരിറ്റി സര്‍ട്ടിഫിക്കറ്റും വേണ്ട. റസിഡന്റ് സര്‍ട്ടിഫിക്കറ്റിന് പകരം ആധാര്‍ കാര്‍ഡ് , ഇലക്ട്രിസിറ്റി, കുടിവെള്ളം, ടെലഫോണ്‍ ബില്ലുകള്‍ നല്‍കിയാല്‍ മതിയാവും.
ലൈഫ് സര്‍ട്ടിഫിക്കറ്റിന് കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ‘ജീവന്‍ പ്രമാണ്‍’ എന്ന ബയോമെട്രിക് ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഈ സംവിധാനം കേരള ട്രഷറിയിലും ബാങ്കുകളിലും ലഭ്യമാണ്. ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വിദേശത്ത് പോകുന്ന തൊഴിലന്വേഷകര്‍ക്ക് നല്‍കും. ഇതിനായി സര്‍വകലാശാലകള്‍, പരീക്ഷാഭവന്‍, ഹയര്‍ സെക്കന്ററി വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവര്‍ക്ക് ലോഗിന്‍ സൗകര്യം നല്‍കും.
Sign in
Sign in
Recover your password.
A password will be e-mailed to you.