കളിമണ്ണിലെ കരവിരുതിന് തിരി തെളിഞ്ഞു
കേരള ലളിതകലാ അക്കാദമിയുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സോളിഡാരിറ്റി വികസന കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ചമതി കളിമണ്‍ കലാശില്‍പശാലക്ക് ‘മാനന്തവാടി ആര്‍ട്ട് ഗ്യാലറിയില്‍ തുടക്കമായി.ശില്‍പശാലയുടെ ഉദ്ഘാടനം വി. ശിവദാസന്‍ എം.പി നിര്‍വ്വഹിച്ചു.4 ദിവസം നീണ്ടു നില്‍ക്കുന്ന ശില്‍പ്പശാലയുടെ ഭാഗമായി സാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.കേരള ലളിത കലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത് അധ്യക്ഷനായി ഒ.ആര്‍ കേളു എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
സമൂഹത്തിന്റെ താഴേതട്ടിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ച് ശാസ്ത്ര ബോധമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ലളിതകലാ അക്കാദമി ശ്രമിക്കണമെന്നും അതിനുള്ള വേദിയായി ഇത്തരം ശില്‍പ്പശാലകളെ മാറ്റണമെന്നും എം.പി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വാര്‍ഡ് മെമ്പര്‍ സിനി ബാബു, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ശില്‍പ്പി ജി. രഘു, ജോസഫ് എം വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. വയനാട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കലാപ്രവര്‍ത്തകര്‍, മണ്‍പാത്രനിര്‍മ്മാണം കുലത്തൊഴിലാക്കിയ സമൂഹങ്ങളില്‍ നിന്നും തദ്ദേശീയ സമൂഹങ്ങളില്‍ നിന്നുമുള്ള പഠിതാക്കളും ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നുണ്ട്.