സര്‍ക്കാര്‍ ഓഫിസുകളില്‍ പണം അടയ്ക്കാന്‍ യുപിഐ ആപ്പുകള്‍

0

പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഗൂഗിള്‍ പേ, ഫോണ്‍പേ, ഭീം തുടങ്ങിയ യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് ഫീസും പിഴയും അടയ്ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. 6 മാസം മുന്‍പ് ഇതു നടപ്പാക്കാന്‍ നിര്‍ദേശിച്ചെങ്കിലും പല ഓഫിസുകളും പാലിച്ചില്ല. നാളെ മുതല്‍ കര്‍ശനമായി ഈ സൗകര്യം ഒരുക്കണമെന്ന് ധനസെക്രട്ടറി വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. പണം സ്വീകരിക്കുന്നവര്‍ ഇലക്ട്രോണിക് രസീത് നല്‍കണം.

ഫീസുകളും പിഴകളും പണമായി സ്വീകരിച്ചാല്‍ പോലും അത് ട്രഷറി പോര്‍ട്ടലിലോ മൊബൈല്‍ ആപ്ലിക്കേഷനിലോ രേഖപ്പെടുത്തണം. പണം അടച്ചയാള്‍ക്കു എസ്എംഎസ് വഴി രസീതിന്റെ ലിങ്ക് ലഭിക്കും. ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കില്‍ പേരുള്ള ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഇന്റര്‍നെറ്റ് സൗകര്യമുള്ള കംപ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് രസീത് തയാറാക്കാം. രസീതിലെ തുക യുപിഐ ആപ് വഴി അടയ്ക്കാനാണ് ഇടപാടുകാരന്‍ താല്‍പര്യപ്പെടുന്നതെങ്കില്‍ കംപ്യൂട്ടറിലോ ഫോണിലോ തെളിയുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അടയ്ക്കാം. ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ചും പണമടയ്ക്കാനാകും.

 

Leave A Reply

Your email address will not be published.

error: Content is protected !!