ഇന്ന് അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം.

0

ദാരിദ്ര്യത്തിനെതിരെ അന്താരാഷ്ട്ര തലത്തിലുള്ള പോരാട്ടത്തിനെ കുറിക്കുന്ന ദിനമാണിന്ന്.ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും ഒക്ടോബര്‍ 17 അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമായി ആചരിച്ചു വരുന്നു. 1992 മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. ദാരിദ്ര്യം, വിശപ്പ്, അക്രമം, ഭീതി എന്നിവയ്ക്ക് ഇരയായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനായി 1987 ഒക്ടോബര്‍ 17 ന് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പ്രതിജ്ഞ എടുത്തതിന്റെ സ്മരണ പുതുക്കിയാണ് ഈ ദിനം ആചരിക്കുന്നത്.ദാരിദ്ര്യം, അക്രമം എന്നിവ കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഈ ദിനാചരണത്തിന് പിന്നിലുള്ളത്. ‘നിര്‍മ്മിതിയില്‍ ഒരുമയോടെ മുന്നേറുക, ചിരസ്ഥായിയായ ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യുക, എല്ലാ ജനതകളെയും നമ്മുടെ ഗ്രഹത്തേയും ആദരിക്കുക’ എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണത്തിന്റെ വിചിന്തന പ്രമേയം’. ദാരിദ്യം മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ദാരിദ്യ രഹിത ലോകം കൈവരിക്കാതെ, മനുഷ്യരാശിയുടെ വികസനം സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!