ലോഗോ പ്രകാശനം ചെയ്തു
ക്രൈസ്തവര്‍ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫോറം പ്രസിഡന്റ് ഫാ.റോയി വലിയ പറമ്പില്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ജെയിംസ് മാത്യു, ഷിനോജ്, ഷാജി കൊയിലേരി, കോശി തോമസ്, സി. ഡിവോണ,സി.ഷൈനി എം.കെ.പാപ്പച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഒരു ശരീരത്തിലെ വിവിധഅവയവങ്ങള്‍പ്പോലെ, പരസ്പരം മത്സരം ഉപേക്ഷിച്ച്, വചനത്തില്‍ വേരൂന്നിക്കൊണ്ട് ക്രിസ്തുവിന്റെ സ്നേഹം ലോകത്തിന് പകര്‍ന്ന് നല്‍കണമെന്ന് മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. മാനന്തവാടിയിലെ വിവിധ അപ്പസ്തോലികസഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ (ഇ.സി.എഫ്) ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.