പുല്‍പ്പള്ളി: കാര്‍ഷിക മേഖലക്ക് പ്രതീക്ഷയായി കുരുമുളകിന്റെ വില ഉയര്‍ന്നു. ഏതാനും വര്‍ഷങ്ങളായി വിലത്തകര്‍ച്ചയില്‍ നീങ്ങിയ കറുത്ത പൊന്നിന് പുതിയ വാതായനങ്ങള്‍ തുറന്നത് ദീപാവലിയാണ്. കിലോയ്ക്ക് സമീപകാലം വരെ 400 രൂപക്കു താഴെയായിരുന്നു. ഇപ്പോള്‍ 465 രൂപയിലെത്തി. ക്രിസ്തുമസ്, ന്യൂ ഇയര്‍ ഡിമാന്റ് കുരുമുളകിനുണ്ടാകുമെന്നും വില വര്‍ധിക്കുമെന്നും പ്രതീക്ഷയുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുരുമുളകിന് കാര്യമായ വിലക്കയറ്റം ഉണ്ടായിട്ടില്ലായിരുന്നു. ഇപ്പോഴത്തെ വില വര്‍ധന കര്‍ഷര്‍ക്ക് പുത്തനുണര്‍വ് പകരുകയാണ. ഉല്‍പാദനം കുറഞ്ഞതും ലഭ്യതക്കുറവും ഇറക്കുമതി കുറഞ്ഞതുമാണ് പ്രധാനമായും വില കൂടാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു.
2014- ലാണ് കുരുമുളക് ക്വിന്റലിന് ഏറ്റവും ഉയര്‍ന്ന വില ലഭിച്ചിരുന്നത്. അന്ന് കിലോക്ക് 700 രുപ വരെ ലഭിച്ചിരുന്നു. പിന്നീട് വില കിലോയ്ക്ക് 350 ന് താഴെയായി. ജൂണ്‍ മാസത്തോടെയാണ് വില വീണ്ടും 400 ലേക്ക് എത്തുന്നത.് എന്നാല്‍ കുരുമുളകിന് വില ഉയര്‍ന്നെങ്കിലും സാധാരണ കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവുമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.