നാളെ രാവിലെ 8 ന് ബാണാസുര സാഗര്‍ ഡാമിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 35 ക്യുബിക് മീറ്റര്‍
വരെ വെള്ളം പുറത്തേയ്ക്ക് ഒഴുക്കും.ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്ററില്‍ ജലനിരപ്പ് എത്തിയ സാഹചര്യത്തിലാണ് നാളെ (08.08.2022) ന് രാവിലെ 8 മണിക്ക് അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറക്കുന്നതാണ്.
പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.അണക്കെട്ട് തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളില്‍ നിന്നും മീന്‍ പിടിക്കുകയോ, പുഴയില്‍ ഇറങ്ങുകയോ ചെയ്യരുതെന്നും അറിയിക്കുന്നു.