കൊവിഡ് വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് ഇനി മുതല്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട.
വിവിധ ആവശ്യങ്ങള്‍ക്കായി ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരുന്നത് പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇതിനിടെയാണ് ആനുകൂല്യമെന്ന നിലയില്‍ സര്‍ക്കാര്‍ പ്രഖ്യാപനം. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. നിലവില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും ഇളവ് ഉണ്ടായിരിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് വരുന്നവര്‍ക്കും ഇളവ് ബാധകമായിരിക്കും.