സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവര്‍ത്തി ദിനം

0

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ(സെപ്റ്റംബര്‍ 24) പ്രവര്‍ത്തി ദിനം.സംസ്ഥാന വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് നാളെ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുക. ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. സര്‍വകലാശാല പരീക്ഷകള്‍ അടക്കം മാറ്റിയിട്ടുണ്ട്.നാളെ ശനിയാഴ്ചത്തെ പ്രവര്‍ത്തി ദിനത്തിന് ശേഷം ഈ വര്‍ഷം 2 പ്രവര്‍ത്തി ദിനങ്ങള്‍ കൂടിയുണ്ട്. ഒക്ടോബര്‍ 29 ശനിയും ഡിസംബര്‍ 3 ശനിയും സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. സെപ്റ്റംബര്‍, ഒക്ടോബര്‍, ഡിസംബര്‍ ഒഴികെയുള്ള മാസങ്ങളില്‍ ഈ വര്‍ഷം ഇനി ശനി സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിനങ്ങള്‍ ഇല്ല. എന്നാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ക്ക് ഇത് ബാധകമല്ല.

Leave A Reply

Your email address will not be published.

error: Content is protected !!