കല്‍പ്പറ്റ: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്ക് കാരണമായി അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി രണ്ടുദിവസം കൂടി തുടരും.
ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ആന്ധ്ര, ഒഡിഷ തീരങ്ങളിലേക്ക് നീങ്ങുമെന്നും ആശങ്കപ്പെടേണ്ടെന്നും റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. അതേസമയം അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 15 ക്യാംപുകള്‍ തുറന്നു. കോഴിക്കോട് താലൂക്കില്‍ 115 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. എല്ലാവിധ ഖനന പ്രവർത്തങ്ങളും നിർത്തിവയ്ക്കാൻ കലക്ടര്‍ നിര്‍ദേശിച്ചു. പാലക്കാടിന്റെ മലയോര േമഖലയിലുള്‍പ്പെടെ ഒറ്റപ്പെട്ട മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തിലെ വാഹനഗതാഗതം രാത്രിയോടെ പൂര്‍വസ്ഥിതിയിലാക്കി. ശക്തമായ നീരൊഴുക്ക് തുടര്‍ന്നാല്‍ മലമ്പുഴ, മീങ്കര ഡാമുകള്‍ തുറക്കുമെന്ന് ജലസേചനവകുപ്പ് മുന്നറിയിപ്പ് നല്‍കി.