അതിഥി തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി.

0

അതിഥി തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് നിയമം കൊണ്ടുവരുമെന്നും മന്ത്രി. ഇതു സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് തൊഴില്‍വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി. മെച്ചപ്പെട്ട തൊഴിലും ജീവിതസാഹചര്യവും തേടി സംസ്ഥാനത്തെത്തുന്നവര്‍ക്ക് അതിഥികള്‍ എന്ന നിലയില്‍ നല്‍കുന്ന പരിഗണന ദൗര്‍ലഭ്യമായി കാണരുതെന്നും മന്ത്രി പറഞ്ഞു. ക്രൂരപീഡനങ്ങള്‍ക്കിരയായ അലുവയില്‍ 5 വയസ്സുകാരി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ സംബന്ധിച്ച അതിഥി ആപ്പ് അടുത്തമാസം പുറത്തിറക്കുമെന്നും മന്ത്രി ശിവന്‍കുട്ടി.

Leave A Reply

Your email address will not be published.

error: Content is protected !!