കണ്‍വെന്‍ഷന്‍ നടത്തി

0

 

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തലപ്പുഴ മണ്ഡലം കണ്‍വെന്‍ഷന്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയി ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡണ്ട് വിപിനചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.കാര്‍ത്ത്യായനി അധ്യക്ഷയായിരുന്നു. സെബാസ്റ്റ്യന്‍ മാസ്റ്റര്‍, റ്റി.ജെ. സഖറിയ, വേണു ഗോപാല്‍ കീഴിശ്ശേരി, വി. രാമനുണ്ണി, ഗ്രേയ്‌സി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യോഗത്തില്‍ തവിഞ്ഞാല്‍ മണ്ഡലത്തില്‍ കെ.എസ്.എസ്.പി.എ.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡണ്ടായി വി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ടുമാരായി അബൂബക്കര്‍.വി, ഷൈനി ജോസഫ്, രജനി.എന്‍, ജോയിന്റ് സെക്രട്ടറി സോമ കുമാര്‍, ട്രഷററായി കെ.കെ.ദേവസ്യ, വനിതാ ഫോറം പ്രസിഡണ്ട് കെ.കാര്‍ത്ത്യായനി, സെക്രട്ടറി മോളി ജോസഫ്, എന്നിവരെ തെരഞ്ഞെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!