സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം

0

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. രാത്രി എട്ട് മണി വരെ കടകള്‍ തുറക്കില്ല. വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടാണ് സമരം.സമിതിയുടെ വ്യാപാര സംരക്ഷണ യാത്രയുടെ സമാപന ദിവസമാണ് കടയടപ്പ് സമരം. യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.

ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക, വ്യാപര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളും വകുപ്പുകളും ഏകോപിപ്പിച്ച് വ്യാപാര മന്ത്രാലയം രൂപവത്കരിക്കുക തുടങ്ങിയ 29 ആവശ്യങ്ങളുന്നയിച്ചാണ് സമിതി യാത്ര സംഘടിപ്പിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!