ഓണാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി.

0

റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്.കടകമ്പോളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടകളില്‍ ആള്‍കൂട്ടം പാടില്ല. പ്രദര്‍ശനങ്ങളും മേളകളും അനുവദിക്കില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.ഓണത്തിന് മുമ്പായി കലക്ടര്‍മാര്‍ വ്യാപാരി വ്യവസായികളുടെ അടിയന്തരയോഗം വിളിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. നേരത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.പൂക്കളമൊരുക്കാന്‍ അതാത് പ്രദേശങ്ങളിലെ പൂക്കള്‍ ഉപയോഗിക്കണമെന്നും പുറത്ത് നിന്ന് എത്തിക്കുന്ന പൂക്കള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!