റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട തെറ്റുകള്‍ തിരുത്തുന്നതിനുളള അപേക്ഷകള്‍ ഒരു നിശ്ചിത തീയതിയ്ക്ക് ശേഷം നല്‍കുന്നതിന് സാധിക്കില്ലെന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലുളള പ്രചാരണം ശരിയല്ലെന്ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പുതിയ റേഷന്‍ കാര്‍ഡിന് വേണ്ടിയും നിലവിലുളള റേഷന്‍ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്തുന്നതിനു വേണ്ടിയുമുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ അക്ഷയ വഴിയോ, സിറ്റിസണ്‍ ലോഗിന്‍ വഴിയോ സമര്‍പ്പിക്കുന്നതിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ല. റേഷന്‍ കാര്‍ഡിനുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ അപേക്ഷകരുടെ സൗകര്യാര്‍ത്ഥം എപ്പോഴും സമര്‍പ്പിക്കാവുന്നതാണെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പുനര്‍ലേലം
സുല്‍ത്താന്‍ ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയതിന്റെ മര സാധന സാമഗ്രികള്‍ ഇന്ന് (വെള്ളി) രാവിലെ 11 മണിക്ക് സ്‌കൂളില്‍ വെച്ച് ലേലം ചെയ്യും. ഫോണ്‍ 9447169741, 7012835814
ജേണലിസം കോഴ്‌സ് പ്രവേശനം
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സില്‍ തിരുവനന്തപുരം ,കോഴിക്കോട് സെന്ററുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് വിദ്യാഭ്യാസ രേഖ കളുമായി ഒക്ടോബര്‍ 20 വരെ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം. പ്രായ പരിധി 30 വയസ്സ്. പ്രിന്റ് ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. ഫോണ്‍ 9544958182, 8137969292.
താത്കാലിക നിയമനം
തലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ തസ്തികകളിലേക്ക് താത്കാലികമായി മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 തസ്തികയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ എഞ്ചിനീയറിംഗ്, ഡിപ്ലോമ യോഗ്യതയും തൊഴില്‍ പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയും, ട്രേഡ്‌സ്മാന്‍ തസ്തികയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും, ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ച…
മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു
സമഗ്ര ശിക്ഷ കേരളയുടെയും, വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കായി നടത്തുന്ന വൈദ്യ പരിശോധന ക്യാമ്പ് ആരംഭിച്ചു. വൈത്തിരി ബി.ആര്‍.സി. പരിധിയിലെ അസ്ഥി വിഭാഗം കുട്ടികള്‍ക്കായി കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ നടത്തിയ ക്യാമ്പ് കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗവ. ആശുപത്രിയിലെ ഡോ. സുനില്‍ ലാല്‍ കാഞ്ഞിരത്തിങ്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ശ്രവണ വിഭാഗം ക്യാമ്പ് ഒക്ടോബര്‍ 10, 11, 12 തിയ്യതികളില്‍ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ നടക്കും. ചടങ്ങില്‍ എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ പി.ജെ ബിനേഷ് അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ കെ.വി.ലീല, വൈത്തിരി എ.ഇ.ഒ വി.എം. സൈമണ്‍, എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ അനില്‍കുമാര്‍, ബി.പി.സി കെ.ആര്‍. ഷാജന്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ജിഷാ ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു
ഫീഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ (സാഫ്) നടപ്പിലാക്കുന്ന തീര മൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ തുടങ്ങുന്നതിന് ജില്ലയിലെ അംഗീകൃത മത്സ്യ തൊഴിലാളി, അനുബന്ധ തൊഴിലാളി കുടുംബത്തിലെ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 20 നും 40 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മത്സ്യ തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വം നേടിയ 2 മുതല്‍ 5 വരെ അംഗങ്ങള്‍ അടങ്ങിയ ഗ്രൂപ്പായാണ് അപേക്ഷ നല്‍കേണ്ടത്. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും, 20 ശതമാനം ബാങ്ക് വായ്പയും, 5 ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരു അംഗത്തിന് ഒരു ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 30 ന് മുമ്പ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തളിപ്പുഴ, പൂക്കോട് തടാകം അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവുമായി ബസപ്പെടേണ്ടതാണ്. ഫോണ്‍: 9745100221.
വൈദ്യുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാട്ടിക്കുളം ടൗണ്‍, ബേഗൂര്‍, രണ്ടാംഗേറ്റ്, അംബേക്കര്‍, മണ്ണണ്ടി, ചേലൂര്‍, ഒന്നാം മൈല്‍ എന്നിവിടങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 10 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പത്താം വയല്‍ ടൗണ്‍, കൊച്ചു വയല്‍, പത്താംവയല്‍, തേറ്റമല റോഡ്, മംഗലശ്ശേരി, മംഗലശ്ശേരി മല, മംഗലശ്ശേരി ക്രെഷര്‍ പരിധിയില്‍ ഇന്ന് (വെള്ളി) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വൈദുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ 16-ാംമൈല്‍, കരിപ്പാലി, പുതുശ്ശേരിക്കടവ് പ്രദേശങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മണിയങ്കോട് അമ്പലം പരിസരം, മാടകുന്ന് കോളനി സബ്‌സ്റ്റേഷന്‍ ഭാഗം, മണിയങ്കോട് ബാങ്ക് പരിസരം, എച്ച്.എസ് നഗര്‍, ശാന്തി നഗര്‍ എന്നീ ഭാഗങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.