അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തൃശൂര്‍ യാര്‍ഡിലും ആലുവ- അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര- ചെങ്ങന്നൂര്‍ റൂട്ടിലെ പാലത്തിന്റെ ഗര്‍ഡര്‍ നവീകരണവും ഉള്‍പ്പെടെയുള്ള ജോലികളാണ് നടക്കുന്നത്. 15 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. നാളെയും മറ്റന്നാളും ഏതാനും ട്രെയിന്‍ സര്‍വീസുകള്‍ക്ക് മാറ്റമുണ്ട്.
റദ്ദാക്കിയ ട്രെയിനുകള്‍
കൊച്ചുവേളി ലോകമാന്യ ടെര്‍മിനസ് ഗരീബ്രഥ് എക്‌സ്പ്രസ് (12202)
നാഗര്‍കോവില്‍ മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് (16650)
കൊച്ചുവേളി നിലമ്പൂര്‍ രാജറാണി എക്‌സ്പ്രസ് (16349)
തിരുവനന്തപുരം സെന്‍ട്രല്‍ മധുര അമൃത എക്‌സ്പ്രസ് (16343)
കൊല്ലം എറണാകുളം അണ്‍റിസര്‍വ്ഡ് മെമു (06768)
കൊല്ലം എറണാകുളം അണ്‍റിസര്‍വ്ഡ് മെമു (06778)
എറണാകുളം കൊല്ലം മെമു എക്‌സ്പ്രസ് (06441)
കായംകുളം എറണാകുളം കായംകുളം മെമു എക്‌സ്പ്രസ് (16310/16309)
കൊല്ലം കോട്ടയം കൊല്ലം മെമു സ്‌പെഷല്‍ (06786/06785)
എറണാകുളം കൊല്ലം മെമു സ്‌പെഷല്‍ (06769)
കായംകുളം എറണാകുളം എക്‌സ്പ്രസ് സ്‌പെഷല്‍ (06450)
എറണാകുളം ആലപ്പുഴ മെമു എക്‌സ്പ്രസ് സ്‌പെഷല്‍ (06015)
ആലപ്പുഴ എറണാകുളം എക്‌സ്പ്രസ് സ്‌പെഷല്‍ (06452).
ആലപ്പുഴ വഴി തിരിച്ചു വിടും
ശബരി എക്‌സ്പ്രസ്, കേരള എക്‌സ്പ്രസ്, കന്യാകുമാരി ബെംഗളുരു എക്‌സ്പ്രസ്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം ചെനൈ മെയില്‍, നാഗര്‍കോവില്‍ ഷാലിമാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, വഞ്ചിനാട് എക്‌സ്പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവ നാളെ ആലപ്പുഴ വഴിയും തിരിച്ചു വിട്ടിട്ടുണ്ട്.