സംസ്ഥാനത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ക്യാമ്പെയിന് തുടക്കം. വേവ്; വാക്സിന്‍ സമത്വത്തിനായി മുന്നേറാം എന്ന പേരിലാണ് വാക്സിനേഷന്‍.
രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമില്ലാത്തവരും സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരുമായ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരെ വാക്സിനേഷന്റെ ഭാഗമാക്കി മാറ്റാനാണ് പദ്ധതിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ മാസം 31 ഓടെ ഇവരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. വാര്‍ഡ് തലത്തിലായിരിക്കും രജിസ്ട്രേഷന്‍ ക്യാമ്പെയിന്‍ നടക്കുക. ഇതിനായി പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്റെ സഹായമുണ്ടാകും. വാക്സിന്‍ സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ചാണ് ഇവര്‍ക്ക് വാക്സിന്‍ നല്‍കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post