സ്ഥാപനങ്ങളിൽ ഒരുമിച്ചിരുന്ന്  ഭക്ഷണം വേണ്ട;  അണുബാധ നിയന്ത്രണ സംഘം വേണം

0

സ്ഥാപനങ്ങളിൽ ജീവനക്കാർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ക്ലസ്റ്റർ മാനേജ്മെന്റ് നയം നിർദേശിച്ചു. ഒരുമിച്ചുള്ള ഭക്ഷണ വേളയിൽ മാസ്‌ക് നീക്കം ചെയ്യുമ്പോഴാണു സ്ഥാപനങ്ങളിൽ കോവിഡ് വ്യാപനം ഉണ്ടാകുന്നത്. എല്ലാ സ്ഥാപനങ്ങളിലും അണുബാധ നിയന്ത്രണ സംഘം (ഐസിടി) രൂപീകരിക്കണമെന്നും മന്ത്രി വീണാ ജോർജ് നിർദേശിച്ചു.  ഐസിടി അംഗങ്ങൾക്കു പരിശീലനം നൽകണം. ചെക്  ഉപയോഗിച്ചു ദിവസവും രോഗലക്ഷണ പരിശോധന നടത്തുകയാണു പ്രധാന ഉത്തരവാദിത്തം. പ്രശ്‌നമുണ്ടെങ്കിൽ പ്രാദേശിക
ആരോഗ്യപ്രവർത്തകരുടെ സഹായം തേടാം.സാധ്യമാകുന്നിടത്തെല്ലാം സ്ഥാപനങ്ങളും ഓഫിസുകളും തുറന്നു പ്രവർത്തിക്കണം.
അവസാന വഴിയായി മാത്രമേ പരിഗണിക്കാവൂ. 5 വയസ്സിനു എല്ലാ കുട്ടികളും എൻ95 മാസ്ക്കോ ട്രിപ്പിൾ ലെയർ

മാസ്ക്കോ ധരിക്കാൻ പ്രോത്സാഹിപ്പിക്കണം. ഇതിനകം 5 കോടിയിലധികം ഡോസ് വാക്സീൻ നൽകി.കുറെപ്പേർക്കു കോവിഡ് വന്നു പോയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഭൂരിപക്ഷം പേർക്കും ഹൈബ്രിഡ് പ്രതിരോധശേഷി ലഭിച്ചു. സ്ഥാപനങ്ങളിലും സ്കൂളുകളിലും ജോലി ചെയ്യുന്നവർ പൂർണമായി വാക്സീൻ സ്വീകരിച്ചു കഴിഞ്ഞു..

അതിനാൽ വൈറസ് ബാധ ഉണ്ടായാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. അതേസമയം, ഇതര രോഗങ്ങൾ ഉള്ളവർക്കു കോവിഡ് ബാധിച്ചാൽ ഗുരുതരമാവും. ഇതു കണക്കിലെടുത്താണു ക്ലസ്റ്റർ മാനേജ്മെന്റ് നയം നടപ്പാക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!