നൂല്‍പ്പുഴയിലെ കുറിച്യാട് വനഗ്രാമത്തിലാണ് ഓണ്‍ലൈന്‍ പഠനം മുടക്കമില്ലാതെ നടക്കുന്നത്. ഗ്രാമത്തിലെ പഴയ ഏകാധ്യാപക വിദ്യാലയത്തിലാണ് കോളനിയിലെ 10കു്ട്ടികള്‍ പഠനം നടത്തുന്നത്.കാടിനുനടുവിലെ കുറിച്യാട് കോളനിയിലാണ് മൊബൈല്‍ റെയിഞ്ചില്ലങ്കിലും പഠനം മുടങ്ങാതെ നടക്കുന്നത്. കോളനിയില്‍ പണ്ടുണ്ടായിരുന്ന ഏകാധ്യാപക വിദ്യാലയമാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി പഠനകേന്ദ്രമായി മാറിയിരിക്കുന്നത്.. ഒന്നുമുതല്‍ പത്ത് വരെ പഠിക്കുന്ന 10 കുട്ടികളാണ് ഈ പഠനകേന്ദ്രത്തിലെത്തി പഠനം മുടക്കമില്ലാതെ നടത്തുന്നത്. വിവിധ സ്‌കൂളില്‍ ഹോസറ്റലുകളില്‍ നിന്നുപഠിക്കുന്ന ഇവര്‍ കോവിഡിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചതോടെയാണ് വീടുകളിലേക്ക് തിരിച്ചെത്തിയത്. പിന്നീട് ഇവരുടെ പഠനം ഈ പഠനകേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. ഇതിനായി ഇവരെ സഹായിക്കാന്‍ കോളനിയിലെ തന്നെ മെന്റര്‍ അധ്യാപികയായ സിന്ധുവുമുണ്ട്. കൊവിഡിനെ തുടര്‍ന്ന് സ്‌കൂള്‍ പൂട്ടിയതോടെ കോളനിയിലെ പഴയ ഏകാധ്യാപക വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ കാണുന്നതിന്നായി മീനങ്ങാടി സ്വദേശി ഡോ. സതീഷാണ് ടിവിയും മറ്റ് സൗകര്യങ്ങളും ഒരുക്കിനല്‍കിയത്. നിലവില്‍ മറ്റിടങ്ങളില്‍ ക്ലാസ്സുകള്‍ പലകാരണങ്ങളാല്‍ തടസ്സപെടുമ്പോഴാണ് പ്രതിസന്ധികളോട് പോരാടി ഇവിടെ വിദ്യാര്‍ഥികള്‍ പഠനം മുടക്കമില്ലാതെ നടത്തുന്നത്.