നിയമനം മാനദണ്ഡങ്ങള്‍ മറികടന്ന് എറ്റിഒയെ ഉപരോധിച്ചു

0

 

കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ഡ്രൈവര്‍, കണ്ടക്ടര്‍ നിയമനത്തില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് നിയമനം നടത്തിയെന്നാരോപിച്ച് കെഎസ്ആര്‍ടിഇഎ സിഐടിയുവിന്റെ നേതൃത്വത്തില്‍ ബത്തേരി ജില്ലാഡിപ്പോയിലെ എറ്റിഒയെ ഉപരോധിച്ചു. രാവിലെ പതിനൊന്നുമണിയോടെയായിരുന്നു ഉപരോധം. സംഘടനയുടെ പരാതിയിന്മേല്‍ അന്വേഷണം നടത്താമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. അതേസമയം നിയമാനുസൃതമായാണ് നിയമനം നടത്തിയതെന്നും ആരോപണം അടിസ്ഥാന രഹിതമെന്നും എറ്റിഒ അറിയിച്ചു.

ഇന്റര്‍വ്യുനടത്തി പുറത്തിറക്കിയ റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ ക്രമമനുസരിച്ചല്ല നിയമിച്ചതെന്ന് ആരോപിച്ചായിരുന്നു കെഎസ്ആര്‍ടിഇഎ സിഐടിയുവിന്റെ നേതൃത്വത്തില്‍ എറ്റിഒയെ ഉപരോധിച്ചത്. പ്രകടനമായി തൊഴിലാളികള്‍ എറ്റിഒയുടെ ഓഫീസിലേക്ക് എത്തുകയായിരുന്നു. ഓഫീസിനുമുന്നില്‍ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പ്രശ്നം ചര്‍ച്ചചെയ്യാനായി നേതാക്കളെ ഓഫീസില്‍ കയറ്റണമെന്ന ആവശ്യം ആദ്യം പൊലിസ് നിരസിച്ചെങ്കിലും പിന്നീട് ആവശ്യം അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നുളള ചര്‍ച്ചയില്‍ നിയമനം റദ്ദ്ചെയ്യണമെന്ന് സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി എസ് ഐ സാബുവിന്റെ സാനിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാമെന്ന ഉറപ്പിന്‍മേല്‍ ഉപരോധം അവസാനി്പ്പിച്ചു. അതേസമയം നിയമാനുസൃതമായാണ് നിയമനങ്ങള്‍ നടന്നതെന്നും സംഘടനയുടെ ആരോപണം അടിസ്ഥാന രഹിതമാണന്നും എറ്റിഒ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!