വന്യജീവി വാരഘോഷത്തിന്റെ ഭാഗമായി മുത്തങ്ങ ആനപന്തിയില്‍ ആനയൂട്ട് നടത്തി. വന്യജീവിസങ്കേതം എലിഫന്റ് സ്‌ക്വാഡ് ആന്റ് ആര്‍ആര്‍ടി റെയിഞ്ചിന്റെ നേതൃത്വത്തിലാണ് പന്തിയിലെ 11 ആനകള്‍ക്കായി വിഭവസമൃദ്ധമായ ഊട്ടുനടത്തിയത്. രാവിലെ കുളിപ്പിച്ച് പൂജകള്‍ നടത്തിയതിനുശേഷമായിരുന്നു ആനയൂട്ട്. പന്തിയിലെ വിക്രം, ഭരത്, സുന്ദരി,അമ്മു, ഉണ്ണികൃഷ്ണന്‍, ചന്തു, ചന്ദ്രനാഥ്, സുരേന്ദ്രന്‍, പ്രമുഖ, കുഞ്ചു, സൂര്യ എന്നീ ആനകളെയാണ് ഊട്ടിയത്.
മുത്താറി, ഗോതമ്പ്, മുതിര എന്നിവയുടെയും, ചെറുപയര്‍, പച്ചരി, മഞ്ഞള്‍, ഉപ്പ് എന്നിവയുടെയും ഈത്തപ്പഴം, ശര്‍ക്കര, അവില്‍ എന്നിവയുടെ മിശ്രിത കൂട്ടുകളും ശരക്കര, കരിമ്പ്, തേങ്ങ, പഴവര്‍ഗങ്ങള്‍ എന്നിവയാണ് ആനകള്‍ക്ക് നല്‍കിയത്. പന്തിയിലെ ആന പാപ്പാന്‍ കൂടിയായ ചന്ദ്രനാണ് പൂജാദികര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സിസിഎഫ് കെ ബി ഉത്തമന്‍,വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് നരേന്ദ്രബാബു, ആര്‍ആര്‍ടി റെയിഞ്ച് ഓഫീസര്‍ എന്‍ രൂപേഷ്, മുത്തങ്ങ, ബത്തേരി റെയിഞ്ച് ഓഫീസര്‍മാരായ സുനില്‍കുമാര്‍, രഞ്ജിത്കുമാര്‍, ഷിബു, ആര്‍ആര്‍ടി ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.