ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ജില്ലയില്‍

0

കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ നാളെ ജില്ലയിലെത്തും. 6, 7 തീയ്യതികളിലാണ് സന്ദര്‍ശനം. ഗവര്‍ണര്‍ വയനാട് സന്ദര്‍ശിക്കുന്നത് ഇതാദ്യം.നാളെ രാത്രിയോടെ ജില്ലയിലെത്തുന്ന ഗവര്‍ണ്ണര്‍ കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍ താമസിക്കും.6, 7 തീയ്യതികളിലായി തൊഴില്‍ പരിശീലന കേന്ദ്രമായ കൈനാട്ടിയിലെ അമൃത്, അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം, മുത്തങ്ങ വൈല്‍ഡ് ലൈഫ് സാജ്ജ്വറി, തൃശ്ലേരി വയനാട് നെയ്ത് ഗ്രാമം, പൂക്കോട് വെറ്ററനറി യൂണിവേഴ്‌സിറ്റി, കല്‍പ്പറ്റ നാരങ്ങാ കണ്ടി ആദിവാസി കോളനി, തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും.ഒക്ടോബര്‍ 8 ന് രാവിലെ തിരിച്ച് പോകും.

ആദ്യമായി ജില്ലയിലെത്തുന്ന ഗവര്‍ണ്ണറെ സ്വീകരിക്കാന്‍ ജില്ല ഒരുങ്ങി കഴിഞ്ഞു. ജില്ലാ ഭരണകൂടം അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. സുരക്ഷ ഒരുക്കുന്നതിനായി ജില്ലയിലെ പോലീസ് സേനയും ഒരുങ്ങി കഴിഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!