ബജാജ് ഫിന്‍സെര്‍വ്  സ്ഥാപനം യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ പൂട്ടിച്ചു

0

 

ബത്തേരിയിലെ ബജാജ് ഫിന്‍സെര്‍വ് സ്ഥാപനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബജാജ് ഫിന്‍സെര്‍വ് ജീവനക്കാര്‍ മര്‍ദ്ധിച്ചെന്നാരോപിച്ചായിരുന്നു പ്രവര്‍ത്തകര്‍ സ്ഥാപനം പൂട്ടിച്ചത്. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ്.
ഇന്ന് പതിനൊന്നുമണിയോടെയാണ് പതിനഞ്ചോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബത്തേരി വണ്‍വേ റോഡിലെ ബജാജ് ഫിന്‍സെര്‍വ് ഓഫീസിലേക്ക് ഇരച്ചുകയറിയത്. തുടര്‍ന്ന് ജീവനക്കാരെ പുറത്താക്കി പ്രവര്‍ത്തകര്‍ ഓഫീസ് അടച്ചു.

കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ജോഷിയെ ബജാജ് ഫിന്‍സെര്‍വിലെ ജീവനക്കാര്‍ മര്‍ദ്ധിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഓഫീസിനുമുന്നില്‍ കുത്തിയിരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പ്രതിഷേധക്കാരുമായി സംസാരിക്കുകയും ഓഫീസ് പൂട്ടാന്‍ ജീവനക്കാരോടെ നിര്‍ദ്ദേശിക്കുകയുമായിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിന്‍മേലാണ് പ്രതിഷേധം അവസാനിപ്പിച്ച പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. ഇത്തരം പ്രവര്‍ത്തനങ്ങളുമായി ധനകാര്യസ്ഥാപനം മുന്നോട്ട് പോയാല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലന്ന് നേതാക്കള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!