ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഇന്നു മുതല്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 3 ആണ്. ട്രയല്‍ അലോട്ട്‌മെന്റ് സെപ്തംബര്‍ 7 നും ആദ്യ അലോട്ട്‌മെന്റ് 13 നും നടക്കും. നിലവിലെ സംവരണത്തിന് പുറമെ മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകള്‍ക്ക് 20 ശതമാനം മാനേജ്‌മെന്റ് ക്വാട്ടയും 10 ശതമാനം സീറ്റുകളില്‍ സ്‌കൂള്‍ നടത്തുന്ന സമുദായത്തിലെ കുട്ടികള്‍ക്കുള്ള കമ്യൂണിറ്റി ക്വാട്ടയും നില നിര്‍ത്തി.
കുട്ടികള്‍ കുറവായ ബാച്ചുകള്‍ മലബാര്‍ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.