അജയകുമാറിനെ ആദരിച്ചു

0

 

തനത് നെല്ലിനങ്ങള്‍ ലോകവിപണിക്ക് പരിചയപ്പെടുത്തി മാതൃകയായ പുല്‍പ്പള്ളി വാരിശ്ശേരിയില്‍ അജയകുമാറിന് വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഒന്‍പത് ഇനങ്ങളിലുള്ള അരികളായ ഗന്ധകശാല. മുള്ളന്‍കൈമ, അടുക്കല്‍, പാല്‍തൊണ്ടി, തുടങ്ങിയ വയനാടിന്റെ തനത് നെല്ല് ഇനങ്ങളാണ് ലോക വിപണിയില്‍ പരിചയപ്പെടുത്തി ശ്രദ്ധയനായത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് അദ്ധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.- എസ്.ദിലീപ്കാര്‍ ഉപഹാരം നല്‍കി.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബീന ജോസ് മുഖ്യപഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മേഴ്‌സി ബെന്നി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ഡി.തോമസ്, ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ കെ.ആര്‍.ജയരാജ്, സണ്ണി തോമസ്, ജോര്‍ജ് തട്ടാം പറമ്പില്‍, പി എ ‘ഡിവന്‍ സ്, ബേബി കൈനിക്കുടി, ലിയോ ജോസ്, സി.ഡി. ബാബു, തോമസ് ,ബെന്നി.മാത്യു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!