വോട്ടാവേശത്തിൽ കേരളം; പോളിംഗ് 50.3% കടന്നു

0

കേരളത്തിൽ പോളിംഗ് 50 ശതമാനം കടന്നു. കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതൽ പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് വേങ്ങരയിലാണ്.

കണ്ണൂരിൽ ഉച്ചയായതോടെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10 ശതമാനവും, മലപ്പുറത്ത് 45.72 ശതമാനവും, ആലപ്പുഴയിൽ 49.16 ശതമാനവും, പാലക്കാട് 44.71 ശതമാനവും, തിരുവനന്തപുരത്ത് 44.52 ശതമാനവും, പത്തനംതിട്ടയിൽ 46.43 ശതമാനവും, കാസർഗോഡ് 46.21 ശതമാനവും, ആലപ്പുയിൽ 48.12 ശതമാനവും, തൃശൂർ 50.20 ശതമാനവും, ഇടുക്കിയിൽ 42 ശതമാനവും, വയനാട്ടിൽ 48.67 ശതമാനവും കടന്നു.

140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെ മാത്രമാണ് അനുവദിക്കു. 957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.

രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറിൽ കൊവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്കപട്ടികയിൽ ഉള്ളവർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

Leave A Reply

Your email address will not be published.

error: Content is protected !!