ക്ഷീര സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു
മാര്‍ച്ച് ഒന്ന് മുതല്‍ ഏഴു വരെ മാനന്തവാടിയില്‍ നടക്കുന്ന ക്ഷീര സംഗമത്തിന്റെ ഭാഗമായി ക്ഷീര സംരംഭകത്വം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ഷീര സംരഭകത്വ സെമിനാര്‍ മില്‍ക്ക് സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ചു.മണ്ണുത്തി കൊവാസ് അസി. പ്രൊഫസര്‍ ഡോ.എ പ്രസാദ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.സണ്ണി ജോര്‍ജ് അധ്യക്ഷനായി. മാനന്തവാടി ഡി.ഇ.ഒ നിഷാദ് വി കെ,എം വി വിജോള്‍,തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.