ശബരിമല മകരവിളക്ക് ഉത്സവത്തിനു മുന്നോടിയായുള്ള എരുമേലി പേട്ടതുള്ളൽ അൽപ സമയത്തിനകം ആരംഭിക്കും. 50 പേരെ മാത്രം പ്രവേശിപ്പിക്കാനാണ് ഉത്തരവ്. അമ്പലപ്പുഴ സംഘമാണ് ആദ്യമെത്തുക. രാവിലെ 11 മണിക്ക് അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളൽ ചെറിയ ശാസ്താ ക്ഷേത്രത്തിൽ നിന്നാരംഭിക്കും. ചടങ്ങുകൾ പൂർത്തിയാക്കി എത്തുന്ന അമ്പലപ്പുഴ സംഘത്തെ വാവര് പള്ളിയിൽ ജമാഅത്ത് ഭാരവാഹികൾ വരവേൽക്കും. ഉച്ചയ്ക്കു ശേഷം ആലങ്ങാട് സംഘത്തിന്റെയും പേട്ടതുള്ളൽ നടക്കും.
അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ 60 വയസ് കഴിഞ്ഞവർക്കും പത്ത് വയസിൽ താഴെയുള്ളവർക്കും ആഘോഷങ്ങളിൽ പങ്കെടുക്കാൻ അനുവാദമില്ല.