തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന്  മെഡിക്കല്‍ അസോസിയേഷന്‍ 

0

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പും നിയമസഭ ഉപതിരഞ്ഞെടുപ്പും മാറ്റിവെക്കണമെന്ന ആവശ്യം വീണ്ടുമുന്നിയിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. തിരഞ്ഞെടുപ്പ് പ്രക്രിയ തിരക്കൊഴിവാക്കി നടത്താനാവുമെങ്കിലും പ്രചരണ പരിപാടികള്‍ കോവിഡ് 19 വ്യാപനത്തിന് കാരണമാകുമെന്നാണ് ഐഎംഎ പറയുന്നത്. മൂന്നുമാസം മുമ്പും സംഘടന ഈ നിര്‍ദ്ദേശം സര്‍ക്കാറിനുമുന്നില്‍ വെച്ചിരുന്നു

തിരഞ്ഞെടുപ്പ് പ്രക്രിയ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്താമെങ്കിലും പ്രചരണ പരിപാടികള്‍ കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ ഐഎംഎ നല്‍കുന്ന മുന്നറിയിപ്പ്.നിലവിലെ സാഹചര്യം മാസങ്ങളോളം നീണ്ടുനിക്കുമെന്നാണ് ഐഎംഎ വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയതിനുശേഷം തിരഞ്ഞെടുപ്പുകള്‍ നടത്തിയാല്‍ മതിയെന്നാണ് സംഘടന സര്‍ക്കാറിനു മുന്നില്‍ വെച്ചിരിക്കുന്ന നിര്‍ദേശം.

Leave A Reply

Your email address will not be published.

error: Content is protected !!