അപകട സ്ഥലങ്ങളില്‍ താങ്ങായി ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ്

0

ചുരത്തില്‍ ലോറിയും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിച്ചപ്പോഴുണ്ടായ വന്‍ ഗതാഗത തടസ്സം നീക്കാന്‍ വയനാട് ജില്ലയിലെ ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് സമയോജിതമായ പ്രവര്‍ത്തിയിലൂടെ പരിഹാരം കണ്ടെത്തി. തങ്ങളുടെ പരിധിയില്‍ അല്ലാത്ത സ്ഥലമായിരുന്നിട്ടുകൂടി അപകട വാര്‍ത്തയറിഞ്ഞ് വയനാട് ആര്‍ ടി ഒ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ഉടന്‍ അപകട സ്ഥലത്ത് എത്തുകയും യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലന്നറിഞ്ഞ ഉടന്‍ ക്രെയിന്‍ ലഭ്യമാക്കി വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കി ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വെള്ളാരംകുന്ന് ഭാഗത്ത് റോഡ് സൈഡില്‍ ഒരു ഭാഗം ചതുപ്പില്‍ താഴ്ന്ന നിലയില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച അന്യ സംസ്ഥാനത്ത് നിന്നെത്തിയ ലോറിയും നീക്കം ചെയ്യുന്നതിന് സമയോജിതമായ ഇടപെടലും വയനാട് ആര്‍ ടി ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വയനാട് എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ സുരേഷ് കുമാര്‍. എംവിഐ രാജീവന്‍, എ എം വിമാരായ അന്‍സാര്‍. സി എം സുമേഷ്. ടി. എ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!