സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം. അടുത്ത ചൊവാഴ്ച മുതല്‍ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തിയേറ്ററുകള്‍ തുറക്കുന്നത് വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്ത സംഘടനായ ഫിയോക് അറിയിച്ചു.
നിലവില്‍ 50 ശതമാനം കാണികളുമായി പ്രവര്‍ത്തനം ആരംഭിക്കാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് അവര്‍ കരുതുന്നത്. തിയേറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ചൊവ്വാഴ്ച തന്നെയാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും യംയുക്ത സംഘടനായ ഫിയോക്കിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്. തിയേറ്റര്‍ തുറക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച അന്നുണ്ടാവും. അതിനുശേഷം നിര്‍മാതാക്കളും വിതരണക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഫിയോക് ഭാരവാഹികള്‍ അറിയിച്ചു.
നിലവിലെ അവസ്ഥയില്‍ തിയേറ്റര്‍തുറക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. മാസങ്ങളായി അടഞ്ഞു കിടന്നതിനാല്‍ പല തിയേറ്ററുകളിലും അറ്റകുറ്റപ്പണി വേണം. തീയേറ്റര്‍ തുറന്നാല്‍ പകുതി സീറ്റുകളിലേ കാണികളെ ഇരുത്താനാകൂ.
ഇത് സാമ്പത്തികബാധ്യത ഉണ്ടാകും.കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കുടുംബങ്ങള്‍ തീയേറ്ററില്‍ എത്താന്‍ മടിക്കുന്നതും തിരിച്ചടിയാകും. മാത്രമല്ല സിനിമകളുടെ റിലീസിനെക്കുറിച്ച് വ്യക്തതയില്ല.ഈ സാഹചര്യത്തില്‍ വിനോദനികുതി ഇളവ് ,വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ ഇളവ് എന്നിവയാണ് തിയറ്ററുടമകള്‍ പ്രതീക്ഷിക്കുന്നത്.