ക്ഷീരോല്‍പാദക സഹകരണം: ആരോപണം അടിസ്ഥാന രഹിതം

0

പനമരം ക്ഷീരോല്‍പാദക സഹകരണത്തേക്കുറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് ഭരണസമിതി.
2016 മുതല്‍ അധികാരത്തില്‍ പുതിയ ഭരണസമിതി സംഘത്തിന് ലഭിക്കേണ്ട വാടക കുടിശ്ശികയിനത്തില്‍ വന്‍ തുക  അടക്കുന്നതില്‍ ബി.ജെ.പി നേതാവ് രാജീവന്‍ അടക്കാനുണ്ട്. ഇത് അടക്കാന്‍ പറഞ്ഞതിന്റെ അരിശമാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കാന്‍ കാരണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭരണസമിതി നടത്തിയ അന്വേഷണങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ സംഘം മുന്‍ പ്രസി: നടത്തിയ അഴിമതി സംഘത്തില്‍ നിന്നും പണം തിരിമറി നടത്തിട്ടുണ്ട്. ഇതിനെതിരെ പുതിയ ഭരണസമിതി കോടതിയെ സമീപിക്കുകയും ചെയ്തായി  പറഞ്ഞു.

വ്യക്തികള്‍ ചെയ്ത തെറ്റിന് രാഷ്ട്രീയ പാര്‍ട്ടികളെ ഉപയേഗ പെടുത്തിയാല്‍ രാഷ്ട്രിയമായി തന്നെ ഇതിനെ നേരിടുമെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സംഘം പ്രസി: ഇ ജെ. സെബാസ്റ്റ്യന്‍. പി.ജെ. ബേബി, ബേന്നി അരിഞ്ചേര്‍മല എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!