കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലും പൊതു പാര്‍ക്കുകളിലും ഇന്ന് മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കാന്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു അനുമതി നല്‍കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചെയ്യാന്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങളെ സംബന്ധിച്ച് ഇവിടങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. സന്ദര്‍ശകര്‍ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കൃത്യമായ ഇടവേളകളില്‍ ഇവിടങ്ങളില്‍ ശുചീകരണം നടത്തുകയും മാലിന്യം നിക്ഷേപിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും.
Sign in
Sign in
Recover your password.
A password will be e-mailed to you.