സഹോദരീ പ്രതിഭകളെ അനുമോദിച്ചു.

0

ഹയര്‍ സെക്കണ്ടറി പരീക്ഷയിലും എസ്എസ്എല്‍സി പരീക്ഷയിലും മികച്ച വിജയം കൈവരിച്ച സഹോദരിമാരായ അനുഷ എലിസബത്ത്,ഐറിന്‍ ജോസ് എന്നിവരെ സിപിഐ(എം) പുളിഞ്ഞാല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 1191 മാര്‍ക്കും എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡും കരസ്ഥമാക്കിയാണ് ഇവര്‍ അഭിമാനനേട്ടം കൈവരിച്ചത്. കോന്തനാനിക്കല്‍ ജോസ്-ലൂസി ദമ്പതികളുടെ മക്കളാണ് അനുഷയും ഐറിനും.ബ്രാഞ്ച് സെക്രട്ടറി ഹഷിം.വി ഉപഹാരങ്ങള്‍ കൈമാറി. റെജി യു.പി,വിനീഷ് കെ,ഹംജിത്ത് എന്‍വി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!