പുല്‍പ്പള്ളി വിജയാ സ്‌കൂളില്‍ 3 ദിവസമായി നടന്ന ബത്തേരി ഉപജില്ല സ്‌കൂള്‍ കായികമേളയില്‍ മീനങ്ങാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 231 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍മാരായി. 103 പോയിന്റോടെ രണ്ടാം സ്ഥാനം കാക്കവയല്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളും, 90 പോയിന്റോടെ വടുവന്‍ചാല്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്നാം സ്ഥാനവും നേടി. കായിക മേളയുടെ സമാപന സമ്മേളനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ.ടി ഷണ്‍മുഖന്‍ മുഖ്യ അതിഥിയായിരുന്നു പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യഭ്യസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോളി നരിതൂക്കില്‍ സമ്മാനദാനം നിര്‍വഹിച്ചുപിടിഎ പ്രസിഡണ്ട് ടി എം ഷമീര്‍ അദ്ധ്യക്ഷത വഹിച്ചുഗ്രാമപഞ്ചായത്തംഗങ്ങളായ ബാബു കണ്ടത്തില്‍ക്കര, രചിത്ര ബാബുരാജ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. സതി, ബിന്ദു.ജി, ബിജു തോമസ് ,രാധിക മോഹന്‍, സോജന്‍ തോമസ്, ജെയിംസ് വര്‍ഗീസ്, രാജന്‍ ടി എന്നിവര്‍ പ്രസംഗിച്ചു
ഫോട്ടോ: ഉപജില്ല സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ മീനങ്ങാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയന്‍ ട്രോഫി കൈമാറുന്നു