ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള വിവിധ ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായോ താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12 ആണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം പ്രസ്തുത വെബ്‌സൈറ്റില്‍ നിന്ന് പൂര്‍ണ്ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധ രേഖകളും 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) ആഗസ്റ്റ് 17 ന് വൈകുന്നേരം 3 മണക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
സി.ബി.എസ്.സി വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രസ്തുത തീയതിയ്ക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസരം ലഭ്യമാക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റ് ആയ ihrd.ac.in ലും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് email: [email protected]
അധ്യാപക നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ തിരുനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ആശ്രമം സ്‌കൂളില്‍ എല്‍.പി.എസ്.എ, എച്ച്.എസ്.എ മലയാളം, ഹിന്ദി, കണക്ക്, ഫിസിക്കല്‍ സയന്‍സ് തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഓരോ വിഷയങ്ങള്‍ക്കും നിശ്ചിത യോഗ്യതയുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യതകള്‍, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 30ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തേറ്റമല, കൊച്ചുവയല്‍ എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വാഹനം ആവശ്യമുണ്ട്
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഹോംകെയര്‍ പദ്ധതി നടത്തിപ്പിനാവശ്യമായ മോട്ടോര്‍ ക്യാബ് ( 7 സീറ്റ് )വാഹനം മാസ വാടകയ്ക്ക് ആവശ്യമുണ്ട്. ഉടമസ്ഥര്‍ ആഗസ്റ്റ് 3 നകം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ, നല്ലൂര്‍നാട് സി.എച്ച്.സിയിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04935 241913
താല്‍ക്കാലിക നിയമനം
നല്ലൂര്‍നാട് ജില്ലാ ട്രൈബല്‍ ആശുപത്രിയിലെ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഡ്രൈവര്‍ കം അറ്റന്‍ഡര്‍, സെക്യൂരിറ്റി യോഗ്യത- പത്താം ക്ലാസ് , ഹെവി വെഹിക്കിള്‍ ലൈസന്‍സ്. 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് യോഗ്യത – പ്ലസ് ടു, ഡി.സി.എ, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് , മലയാളം ലോവര്‍, 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. അപേക്ഷകര്‍ മെഡിക്കല്‍ ഓഫീസറിന് നല്‍കുന്ന അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ആഗസ്റ്റ് 7 ന് വൈകീട്ട് 5 നകം അയക്കണം. ഫോണ്‍ 04935 296100
വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിയാര്‍ മല, കൈനാട്ടി, കല്യാണ മന്ദിരം ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ വരവൂര്‍, ഭൂതാനം, മരക്കടവ് ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 3 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.