നായകള്‍ക്കുള്ള വാക്‌സിനേഷനും ലൈസന്‍സ് വിതരണവും 22 മുതല്‍
മാനന്തവാടി നഗരസഭയില്‍ വളര്‍ത്ത് നായകള്‍ക്കുള്ള വാക്‌സിനേഷനും ലൈസന്‍സ് നല്‍കലും തെരുവ് പട്ടികളെ വന്ധീകരിക്കലും 22 മുതല്‍ 29 ാം തീയ്യതി വരെ നടക്കുമെന്ന് നഗരസഭാധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാക്‌സിനേഷനൊപ്പം എ.ബി.സി പ്രോഗ്രാമും നടപ്പാക്കും. തെരുവ് പട്ടികളെ പിടിച്ച് വന്ധീകരണത്തിന് ശേഷം പട്ടികളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്യും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വെച്ച് തന്നെ വളര്‍ത്ത് നായകള്‍ക്ക് ലൈസന്‍സും നല്‍കും.വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍. കൗണ്‍സിലര്‍മാരായ ഷിബു ജോര്‍ജ്, അശോകന്‍ കൊയിലേരി തുടങ്ങിയവര്‍ പങ്കെടുത്തു.
സന്നദ്ധ സേനയ്ക്ക് താല്പര്യമുള്ളവര്‍ നഗരസഭയുമായി ബന്ധപ്പെടണമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു. 22 ന് പിലാക്കാവ്, കല്ലിയോട്ട് ജംഗഷന്‍,23 ന് കോട്ടകുന്ന് ഗ്രൗണ്ട്, വിന്‍സെന്റ് ഗിരി, 24 ന് ഒണ്ടയങ്ങാടി, ചെറൂര്‍ 26 ന് കുറുക്കന്‍മൂല, ചാലിഗദ്ധ, പയ്യംമ്പള്ളി, 27 ന് കൊയിലേരി, വള്ളിയൂര്‍ക്കാവ, 28 ന് മൈത്രി നഗര്‍, ഒഴകോടി, 29 ന് കണിയാരം, ചിറക്കര എന്നിവിടങ്ങളിലായി രാവിലെയും ഉച്ച കഴിഞ്ഞും നടക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വെച്ച് തന്നെ വളര്‍ത്ത് നായകള്‍ക്ക് ലൈസന്‍സും നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍. കൗണ്‍സിലര്‍മാരായ ഷിബു ജോര്‍ജ്, അശോകന്‍ കൊയിലേരി തുടങ്ങിയവര്‍ പങ്കെടുത്തു.