സ്ത്രീപീഡനങ്ങള്‍ സമൂഹത്തില്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് ജില്ലാ ജഡ്ജിയും ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനുമായ എ ഹാരിസ്.സ്ത്രീധന നിരോധന നിയമം 1961 എന്ന വിഷയത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടത്തിയ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്ത് ഇതിനായി സമൂഹം അതീവ ജാഗ്രത പുലര്‍ത്തണമെന്നും, സ്ത്രീപീഡനങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ പരിപാടിയില്‍ അധ്യക്ഷനായി. സബ് ജഡ്ജ് കെ രാജേഷ് വിഷയാവതരണം നടത്തി. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ വി സെയ്‌ന, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിസ്സ എ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിറിയക് റ്റി കുര്യാക്കോസ്, സി ഡി പി ഒ കാര്‍ത്തിക് അന്ന തോമസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അസ്മ, എം എസ് കെ കോഡിനേറ്റര്‍ ഹര്‍ഷ, സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബിന്റ വില്‍സണ്‍, കെ ബി സൈന എന്നിവര്‍ സംസാരിച്ചു. കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജിലെയും മുട്ടില്‍ ഡബ്ല്യു എം ഒ കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.