സംസ്ഥാനത്തെ മഴ അലര്‍ട്ടുകളില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍, അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് സജീവമാകുന്നതാണ് മഴ ശക്തമാകാന്‍ കാരണം. മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. അതേസമയം, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ഒരു ന്യുനമര്‍ദ്ദം കൂടി രൂപപ്പെട്ടു. വരും ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരാനാണ് സാധ്യത.
ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി ന്യൂനമര്‍ദ്ദമായി മാറിയതോടെ തെലങ്കാനയിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കൃഷ്ണ ഗോദാവരി നദികള്‍ കരവിഞ്ഞു. തെലങ്കാനയിലും ആന്ധ്രയുടെ തെക്കന്‍ ജില്ലകളിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. ആന്ധ്രയില്‍ ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് സജ്ജീകരിച്ച ക്യാമ്പുകിലും വെള്ളം കയറി. വിശാഖപട്ടണം.വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വരെ വെള്ളക്കെട്ട് ഉയര്‍ന്നതോടെ അടിയന്തര സര്‍വ്വീസുകള്‍ ഒഴികെ തല്‍കാലത്തേക്ക് മാറ്റിവച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.